ബംഗളൂരു: ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി അപ്പാർട്ട്മെൻ്റിൽ നിന്നും കാൽവഴുതി വീണ് മരിച്ചു.
കണ്ണൂർ മൊകേരി വൈറ്റ്ഹൗസിൽ എ രാജേഷിന്റെ മകൾ അൻവിതയാണ് മരിച്ചത്.
18 വയസ്സായിരുന്നു. വൈറ്റ്ഫീൽഡ് സൗപർണിക സരയു അപ്പാർട്മെന്റിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നു കാൽവഴുതി വീണ് ആണ് അൻവിത മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. ക്രൈസ്റ്റ് ഡീംഡ് ടു ബി സർവകലാശാലയിൽ ബികോം ഒന്നാം വർഷ വിദ്യാർഥിയാണ്. സംസ്കാരം ഇന്ന് മൊകേരിയിലെ വീട്ടുവളപ്പിൽ. മതാവ്: വിനി. സഹോദരൻ: അർജുൻ.
















Discussion about this post