തൃശൂര്‍: സിപിഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പഴഞ്ഞി മങ്ങാട് മളോര്‍കടവില്‍ ആണ് സംഭവം. മങ്ങാട് സ്വദേശി മിഥുനാണ് വെട്ടേറ്റത്.
സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മങ്ങാട് സ്വദേശികളായ ഗൗതം, വിഷ്ണു, രാകേഷ്, അരുണ്‍ എന്നിവരെയാണ് കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്തത്.
വൈകിട്ട് ആറുമണിയോടെ മാളോര്‍കടവ് കോതൊട്ട് അമ്പലത്തിന് സമീപമായിരുന്നു ആക്രമണം ഉണ്ടായത്.
മിഥുന്റെ സഹോദരനുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ആക്രണമുണ്ടായത്.
















Discussion about this post