കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ കണ്ണപുരം കീഴറയില്‍ വാടക വീട്ടില്‍ നടന്ന ഉഗ്ര സ്‌ഫോടനത്തില്‍ മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞു.കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത്.
പൊലീസ് അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞത്. അതേസമയം, സ്ഫോടനം നടന്ന വീസ് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിന് ഏതിരെ പൊലീസ് സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു.
ഇയാളുടെ സഹോദരനാണ് മുഹമ്മദ് ആഷാം. വീട് വാടകയ്ക്ക് എടുത്ത് അനധികൃത ഗുണ്ട് നിര്‍മാണം ഉള്‍പ്പെടെയാണ് ഇവിടെ നടന്നിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അനുപ് മാലിക്കിനായി പൊലിസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പൊടിക്കുണ്ട് സ്‌ഫോടന മുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് അനുപ് മാലിക്ക്.















Discussion about this post