കണ്ണൂർ: കണ്ണൂർ ജില്ലയിലെ അലവിലില്‍ ദമ്പതികളെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കിടപ്പുമുറിയില്‍ നിലത്തു മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
പ്രേമരാജന്‍, എകെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എകെ ശ്രീലേഖ. ശ്രീലേഖയുടെ മരണകാരണം
തലയ്‌ക്കേറ്റ അടിയും പൊള്ളലേറ്റതുമാണ് എന്നാണ് പോസ്റ്‌മോർട്ടം റിപ്പോർട്ട്.
ഭര്‍ത്താവ് പ്രേമരാജന്‍ മരിച്ചത് തീ പൊള്ളലേറ്റാണെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭര്‍ത്താവ് പ്രേമരാജന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതിനുശേഷം പ്രേമരാജന്‍ സ്വയം തീകൊളുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നു.
















Discussion about this post