കണ്ണൂർ: കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ സമീപത്തെ കെട്ടിടത്തിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.
തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലും നിന്നുമെത്തിയ എത്തിയ ഫയർഫോഴ്സ് സംഘം തീ അണക്കാൻ ശ്രമം തുടരുകയാണ്.കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം.
കെട്ടിടത്തിൽ മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും പ്രവർത്തിക്കുന്നുണ്ട്. തീപിടിത്തത്തില്‍ ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
എന്നാൽ കെട്ടിടത്തിന് അകത്ത് ആരെങ്കിലും ഉണ്ടോ എന്ന സംശയം ചില നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
















Discussion about this post