തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണാവധിയെക്കുറിച്ച് പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.ഓണാവധി വെട്ടിച്ചുരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
ഇത്തവണത്തെ ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാർത്തകൾ പൂര്‍ണ്ണമായും വ്യാജമാണ് എന്ന് മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഓണാവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ലെന്നും ബോധപൂര്‍വ്വം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് എന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഇത്തരം വ്യാജസന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു
















Discussion about this post