കൊച്ചി: മലയാളക്കരയെ പൊന്നോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം പിറന്നു. ഇന്നുമുതൽ ഇനിയുള്ള 10 നാളുകൾ വീട്ടുമുറ്റങ്ങളിൽ വർണ്ണാഭമായ പൂക്കളം നിറയും.
ജാതിമതഭേദമന്യേ മലയാളികൾക്ക് ഇനി ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. പൊന്നോണ നാളിനായും മാവേലി മന്നൻ്റെ വരവിനായുമുള്ള കാത്തിരിപ്പാണ്.
വിവിധ സംഘടനകളും ക്ലബ്ബുകളുമെല്ലാം പൂക്കളങ്ങളും വിവിധ കലാപരിപാടികളുമായി ഓണത്തെ വര്‍ണാഭമാക്കും. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പൂ വിപണിയും സജീവമായിക്കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഓണാഘോഷങ്ങളും നടക്കും. ഓണത്തെ വരവേറ്റുകൊണ്ടുള്ള തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്രയും ഇന്ന് നടക്കും.















Discussion about this post