മലപ്പുറം: പാണ്ടിക്കാട് നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ കണ്ടെത്തി. കൊല്ലം ജില്ലയിൽ നിന്നാണ് ഷമീറിനെ പൊലീസ് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘത്തേയും പിടികൂടിയിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശി വട്ടിപ്പറമ്പത്ത് ഷമീറിനെയാണ് തട്ടിക്കൊണ്ട് പോയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
പാണ്ടിക്കാട് ജിഎൽപി സ്കൂളിന് സമീപത്ത് വെച്ചാണ് ഷമീറിനെ തട്ടിക്കൊണ്ടു പോയത്. സാമ്പത്തിക ഇടപാടാകാം തട്ടിക്കൊണ്ട് പോകലിന് കാരണമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് വിളിച്ച് 1.6 കോടി രൂപ മൂല്യമുള്ള ദുബായിയിലെ ചെക്കുകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു.














Discussion about this post