തിരുവനന്തപുരം: തൃശ്ശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. 10 കൊല്ലം ജനങ്ങളെ ദ്രോഹിച്ച സര്‍ക്കാര്‍ ശ്രദ്ധതിരിക്കാന്‍ ശ്രമം നടക്കുകയാണെന്നും, ഇപ്പോള്‍ നടക്കുന്നത് ജനങ്ങളെ പറ്റിക്കാനുള്ള നാടകമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് അടുത്ത് വരുമ്പോഴുള്ള നാടകമാണ്. ജനങ്ങളെ നുണ പറഞ്ഞ് പ്രകോപിപ്പിക്കുന്നു. പരാതിയുണ്ടെങ്കില്‍ കോടതിയെയോ കമ്മീഷനെയോ സമീപിക്കണം. ആരോപണം ഇത് ആദ്യമായല്ല. പകുതി നുണയും പകുതി സത്യവും കൂട്ടിച്ചേര്‍ക്കരുത്. വോട്ട് ചേര്‍ക്കലില്‍ ക്രമവിരുദ്ധമായി ഒന്നും കാണുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
2014 മുതല്‍ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിക്കുന്നുണ്ട്. അതെല്ലാം പൊളിഞ്ഞു. കമ്മീഷനില്‍ വിശ്വാസമില്ലെങ്കില്‍ കോടതിയെ സമീപിക്കട്ടെ, തെളിവ് ഉണ്ടെങ്കില്‍ കോടതിയില്‍ ഹാജറാക്കട്ടേ എന്നും രാജീവ് ചന്ദ്രശേഖര്‍ പറയുന്നു.











Discussion about this post