തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിരുവനന്തപുരം ഉദയ് പാലസ് കണ്വെന്ഷന് സെന്ററില്‍ രാവിലെ 11 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് പ്രസ്താവന നടത്തുക. സംസ്ഥാന ബിജെപി ഭാരവാഹികളെയും നേതൃയോഗത്തില്‍ തീരുമാനിച്ചേക്കും. സംസ്ഥാന ഭാരവാഹിത്വത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. അഞ്ചു വര്‍ഷം ബിജെപി സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കെ സുരേന്ദ്രന്റെ പിന്‍ഗാമിയായാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്.
Discussion about this post