കണ്ണൂർ: കണ്ണൂരിൽ 17കാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പപ്പിനിശ്ശേരിയിലാണ് സംഭവം. തമിഴ്നാട് സേലം സ്വദേശിയായ 34കാരനാണ് അറസ്റ്റിലായത്.
പെൺകുട്ടിയും സേലം സ്വദേശി തന്നെയാണ്. ബന്ധുക്കളുടെ സാന്നിധ്യത്തിൽ ആചാരപ്രകാരം സേലത്തു വച്ച് വിവാഹിതരായെന്നും അതിന് ശേഷമാണ് പാപ്പിനിശ്ശേരിയിൽ താമസമായത് എന്നും ഇവർ പറയുന്നു.
കണ്ണൂർ മെഡിക്കൽ കോളജിലാണ് 17കാരി പ്രസവിച്ചത്. ആശുപത്രി അധികൃതർ വയസ് ചോദിച്ചപ്പോൾ 17 എന്നാണ് പെൺകുട്ടി പറഞ്ഞത്. പിന്നാലെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.















Discussion about this post