തിരുവനന്തപുരം: ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ സ്‌കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെഉള്ള കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നല്‍കണമെന്ന് ദുരന്ത നിവാരണ വകുപ്പിന് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
അടുത്തിടെ ബലഹീനമായ കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീണ് നിരവധി അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് ഉന്നതതല യോഗം ചേര്‍ന്നത്.
പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേര്‍തിരിച്ച് നല്‍കണം. അവധി ദിവസങ്ങള്‍ക്ക് മുന്‍ഗണന നല്‍കി വേണം സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ എന്നും . പൊളിച്ചുമാറ്റിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതുക്കി പണിയും വരെ ക്ലാസുകള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പിടിഎയും വിദ്യാഭ്യാസ വകുപ്പും പകരം സംവിധാനം കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
















Discussion about this post