എടപ്പാള്‍: കണ്ണിന് അസുഖമുള്ള വയോധികര്‍ക്കും കിടപ്പുരോഗികള്‍ക്കും ആശ്വാസ വാര്‍ത്ത. ഇനി ആരും ചികിത്സ തേടി ആശുപത്രിയിലെത്തേണ്ട. ഡോക്ടറും ആവശ്യമായ പരിശോധന സംവിധാനങ്ങളും മരുന്നും എല്ലാമടങ്ങുന്ന ഒരു ആശുപത്രി തന്നെ നിങ്ങളുടെ വീട്ടിലെത്തും.
എടപ്പാള്‍ റോട്ടറി ക്ലബ്ബാണ് റൈഹാന്‍ ഐ ഹോസ്പിറ്റല്‍, റൈഹാന്‍ കോളേജ് ഓഫ് ഒപ്റ്റോമെട്രി എന്നിവയുമായി സഹകരിച്ച് നിരാലംബരുടെ വീട്ടുപടിക്കല്‍ ചികിത്സയെത്തിക്കുന്ന നൂതന പദ്ധതി ആവിഷ്‌കരിച്ചത്.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരിലേക്കും സ്‌കൂള്‍ വിദ്യാര്‍ഥികളിലേക്കും നേത്രരോഗ പരിശോധനയും ചികിത്സയും എത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വിഷന്‍ ഓണ്‍ വീല്‍സ് എന്ന പേരിലാരംഭിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആശുപത്രി സിഇഒയും പ്രമുഖ കണ്ണുഡോക്ടറുമായ ടി.കെ. സലാഹുദ്ദീന്‍ നിര്‍വഹിച്ചു. ആശുപത്രിയിലേക്കെത്താന്‍ സാധിക്കാത്തവര്‍ക്കും കിടപ്പുരോഗികളള്‍ക്കും വലിയ സൗകര്യമാകുന്ന പദ്ധതിയാണിതെന്ന് ഡോ. സലാഹുദ്ദീന്‍ പറഞ്ഞു.
















Discussion about this post