കണ്ണൂര്‍: വെറും രണ്ടുരൂപ മാത്രം ഫീസായി വാങ്ങി രോഗികളെ ചികിത്സിച്ച കണ്ണൂരിലെ ജനപ്രിയനായ ഡോക്ടര്‍ താണ മാണിക്കക്കാവിന് സമീപത്തെ എ കെ രൈരു ഗോപാല്‍ അന്തരിച്ചു. 80 വയസ്സായിരുന്നു.
പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്.അരനൂറ്റാണ്ടോളം രോഗികളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു രൈരു ഗോപാല്‍ ചികിത്സ നല്‍കിയിരുന്നത്.
മുന്‍പ് തളാപ്പ് എല്‍ഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വര്‍ഷം രോഗികളെ പരിശോധിച്ചത്. താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വര്‍ഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്.
ഇവിടെ കുട്ടികള്‍മുതല്‍ പ്രായമുള്ളവര്‍ വരെ ചികിത്സയ്ക്കായി എത്താറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കിയിരുന്നു.
















Discussion about this post