തിരുവനന്തപുരം: നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. ആറ്റിങ്ങലിൽ ആണ് സംഭവം. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് മണ്ണാത്തിമൂല സ്വദേശി ദീപു മോഹനൻ ആണ് മരിച്ചത്.
45 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൈപ്പറ്റി മുക്കിലാണ് അപകടമുണ്ടായത്.
ദീപു ഓടിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു.
സംഭവ സമയത്ത് ഓട്ടോയിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഓട്ടോറിക്ഷയിൽ ദീപു മാത്രമാണ് ഉണ്ടായിരുന്നത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചത്.
എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ആറ്റിങ്ങൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.
















Discussion about this post