കൽപ്പറ്റ: കോഴി ഫാമില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ മരിച്ചു. വയനാട്ടിൽ ആണ് ദാരുണ സംഭവം. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തില്‍ വീട്ടില്‍ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത് . മൃഗങ്ങൾ കോഴിഫാമിൽ കടക്കുന്നത് തടയാനായി വേലിയിൽ വൈദ്യുതി വയർ സ്ഥാപിച്ചിരുന്നു.
ഇതിൽ നിന്നാണ് സഹോദരങ്ങൾക്ക് ഷോക്കേറ്റത്. നായ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ ശല്യം പ്രതിരോധിക്കാൻ സ്ഥാപിച്ച വൈദ്യുതി ലൈനിൽ നിന്നാണ് ഷോക്കേറ്റത്.
ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. കോഴി ഫാം ലീസിനെടുത്ത് നടത്തി വരികയായിരുന്നു ഇവർ.
ഇഞ്ചികൃഷി ചെയ്ത് നഷ്ടം സംഭവിച്ചതോടെയാണ് ഇരുവരും വളർത്തുകോഴി കൃഷിയിലേക്ക് മാറുന്നത്.
















Discussion about this post