കൊച്ചി: നടന്‍ വിനായകന് ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ.നോബല്‍ കുമാര്‍. ഇനിയും നിലക്കുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൈക്കരുത്തുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ എറണാകുളത്ത് ഉണ്ടെന്ന് വിനായകന്‍ അറിയുമെന്ന് നോബല്‍ കുമാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നോബല്‍ കുമാറിന്റെ പ്രതികരണം.
‘വിനായകന് വായില്‍ തോന്നുന്നത് എന്തും വിളിച്ചു പറയാം എന്ന തോന്നല്‍ ഉണ്ടെങ്കില്‍ നിര്‍ത്തിക്കോ. ഇനിയും ഇവനെ നിലക്കുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു സംശയവും വേണ്ട യൂത്ത് കോണ്‍ഗ്രസില്‍ എറണാകുളത്തു നല്ല കൈക്കരുത്തുള്ള ആണ്‍പിള്ളേര്‍ ഉണ്ടെന്നു വിനായകന്‍ അറിയും. ക്ഷമിക്കുന്നതിനും ഒരു പരിധി ഉണ്ട്’, എന്നായിരുന്നു നോബല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
















Discussion about this post