കൊച്ചി: നടൻ വിനായകൻ ഫ്ലാറ്റിൻ്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യം പറയുന്നത്തിൻ്റെയും നഗ്‌നതാ പ്രദര്‍ശനം നടത്തുന്നതിൻ്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ രൂക്ഷ വിമർശനമാണ് നടനെതിരെ ഉയർന്നത്.
ഇപ്പോഴിതാ സംഭവത്തിൽ മാപ്പുചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിനായകന്‍. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകന്റെ പ്രതികരണം.
സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം മാപ്പ് പറഞ്ഞത്. സിനിമ നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ തനിക്ക് പറ്റുന്നില്ലെന്ന് നടൻ കുറിപ്പിൽ പറയുന്നു.
തൻ്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നും ചര്‍ച്ചകള്‍ തുടരട്ടെ എന്നുമാണ് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചത്.
Discussion about this post