കൊല്ലം:ഹോട്ടലില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍. കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു സംഭവം. അഞ്ചാലുംമൂട് പൊലീസാണ്വി നായകനെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. അതേസമയം, ഹോട്ടല്‍ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന് ആരോപിച്ച് വിനായകന്‍ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയെന്നും പറയുന്നുണ്ട്.
സ്റ്റേഷനിലെത്തിയ ശേഷം പൊലീസ് ഉദ്യോഗസ്ഥരോട് വിനായകന്‍ തട്ടിക്കയറി. തനിക്ക് ഒരു പരാതി നല്‍കാനുണ്ടെന്നും തന്നെ എന്തിനാണ് പിടിച്ചുവച്ചിരിക്കുന്നതെന്നും പറഞ്ഞാണ് നടന്‍ ബഹളം വച്ചത്.
വിനായകന്റെ മാനേജരും സംഘവും മാധ്യമ പ്രവര്‍ത്തകരുമായി തട്ടിക്കയറിയെന്നും പരാതിയുണ്ട്.
മദ്യലഹരിയിൽ വിനായകൻ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. വിനായകനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീടാണ് അഞ്ചാലുംമൂട് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്.
Discussion about this post