കൊച്ചി: എറണാകുളം സൗത്തിലെ അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്. കേസിലെ മുഖ്യകണ്ണി മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശത്താക്കിയ ശേഷം ലഹരി നല്‍കിയാണ് അക്ബര്‍ അലി ഇവരെ അനാശാസ്യ കേന്ദ്രത്തിലെത്തിച്ചിരുന്നത്.
നഗരത്തിലെ ചില വിദ്യാര്‍ഥിനികളും ഐടി പ്രഫഷണലുകളും അടക്കം അക്ബറിന്റെ വലയില്‍ കുടുങ്ങിയതായാണ് സംശയം. ലഹരിക്ക് അടിമയായ പെണ്‍കുട്ടികളെ അനാശാസ്യത്തിന് ഉപയോഗിച്ച് അക്ബര്‍ സമ്പാദിച്ചത് ലക്ഷങ്ങളാണ്. അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് ഉത്തരേന്ത്യക്കാരായ ആറ് പെണ്‍കുട്ടികളാണ് പോലീസിന്റെ പിടിയിലായത്.















Discussion about this post