ഒറ്റപ്പാലം: നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. ഉണ്ണി മുകുന്ദന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ ഒരുക്കിയ മേപ്പടിയാൻ എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് റെയ്ഡ്. വിഷ്ണു മോഹൻ സംവിധായകനായ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
ചിത്രം ജനുവരി 14നാണ് തീയേറ്ററിലെത്തുക. ഒറ്റപ്പാലത്തെ ഉണ്ണി മുകുന്ദന്റെ വസതിയിലാണ് റെയ്ഡ് നടന്നത്. രാവിലെ 11 മണിയോടെ തുടങ്ങിയ റെയ്ഡ് മൂന്നുമണി വരെ നീണ്ടു.
മേപ്പടിയാന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കുന്നതായാണ് സൂചന. റെയ്ഡ് പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അഞ്ജു കുര്യനാണ് മേപ്പടിയാനിൽ നായികാ വേഷത്തിലെത്തുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, തുടങ്ങിയവർ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.