കൊച്ചി: ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. കൊച്ചിയിലാണ് സംഭവം. ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെയാണ് കാണാതായത്.
രതീഷ് ബാബുവിനെ കാണാനില്ലെന്ന് കുടുംബം കടവന്ത്ര പൊലീസിലാണ് പരാതി നൽകിയത്. പാലാരിവട്ടം എച്ച്ഡിഎഫ്സി ബാങ്കിലെ ജീവനക്കാരനാണ് രതീഷ്.
രണ്ടാം തീയതി ബാങ്കിലേക്ക് പോയ രതീഷ് തിരികെ വന്നിട്ടില്ലെന്ന് കുടുംബം പറയുന്നു. കുമ്പളം പാലത്തിൽ രതീഷിന്‍റെ ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര പൊലീസ് അന്വേഷണം നടത്തുന്നു.














Discussion about this post