കൊല്ലം: കൊല്ലത്തെ പ്രമുഖ ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ കുപ്പിച്ചില്ല് കണ്ടതായി പരാതിയുമായി യുവാവ്. ചിതറ ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ സൂരജ് ആണ് ഭക്ഷ്യസുരക്ഷാ വകുപ്പിനും കടയ്ക്കൽ പൊലീസിലും പരാതി നൽകിയത്.
ചിതറയിലെ തന്നെ ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് കുപ്പിച്ചില്ല് കണ്ടത്. ബിരിയാണി കഴിക്കുന്നതിനിടെ കുപ്പിച്ചില്ല് കുടുങ്ങി തൊണ്ട മുറിഞ്ഞ സൂരജ് ആശുപത്രിയിൽ ചികിത്സ തേടി.
ഹോട്ടലിൽ നിന്നും കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൂരജ് നാല് പാക്കറ്റ് ബിരിയാണി വാങ്ങിയത്. വീട്ടിലെത്തി ഗർഭിണിയായ ഭാര്യയ്ക്കും സഹോദരനുമൊപ്പം ബിരിയാണി കഴിക്കുന്നതിനിടെയാണ്
കുപ്പിച്ചില്ല് കിട്ടിയത്.
എല്ലിൻ കഷ്ണമാണെന്ന് കരുതി സൂരജ് കുപ്പിച്ചില്ല് കടിച്ചുപൊട്ടിക്കുകയായിരുന്നു. അസ്വാഭാവികത അനുഭവപ്പെട്ടതിനെ തുടർന്ന് പുറത്തെടുത്തപ്പോഴാണ് കുപ്പിച്ചില്ലാണെന്ന് മനസിലായത്.സൂരജിന്റെ തൊണ്ടയിൽ മുറിവുണ്ട്.
തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.സംഭവം അറിയിച്ചപ്പോൾ ഹോട്ടലുടമ മോശമായി പെരുമാറിയെന്ന് സൂരജ് നൽകിയ പരാതിയിൽ പറയുന്നു.
















Discussion about this post