കൊല്ലം: കൊല്ലത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. പരവൂർ സ്വദേശികളായ ശ്യാം (58) ഭാര്യ ഷീന (51) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ബൈക്ക് യാത്രികരായിരുന്നു ശ്യാമും ഷീനയും. ദേശീയ പാതയിൽ കല്ലമ്പലത്തിന് സമീപമായിരുന്നു അപകടം നടന്നത്. മുന്നിൽ പോയ വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെയെത്തിയ ബസ് ഇടിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
















Discussion about this post