മഞ്ചേശ്വരം: മകൻ അമ്മയെ തീ കൊളുത്തി കൊന്നു.
കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ ആണ് നടുക്കുന്ന സംഭവം. ഹിൽഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നാലെ മകൻ മെൽവിൻ മൊണ്ടേര (38) ഒളിവിൽ പോയി. മെൽവിൽ അയൽക്കാരിയായ ലോലിത എന്ന യുവതിയേയും തീ കൊളുത്തിയിരുന്നു.
എന്നാൽ ഇവർ പൊള്ളലുകളോടെ രക്ഷപ്പെട്ടു.
യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.
അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. യുവാവിനായി തെരച്ചിൽ തുടങ്ങിയതായി പൊലീസ് അറിയിച്ചു.
















Discussion about this post