കണ്ണൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാവുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പോളിങ് കഴിഞ്ഞതോടെ എൽഡിഎഫിന് വലിയരീതിയിലുള്ള വിജയം ഉറപ്പാക്കാനാകുന്നുവെന്നതാണ് വസ്തുത എന്നും സ്വരാജിന്റെ ഭൂരിപക്ഷം പറയാനില്ലെന്നും നല്ലരീതിയില്‍ സ്വരാജ് വിജയിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
നിലമ്പൂരില്‍ എല്‍ഡിഎഫ് നല്ലരീതിയിലുള്ള പ്രചാരണം നടത്തി. അതിന് നല്ല സ്വീകാര്യത ലഭിച്ചു. പോളിങും മികച്ചതായിരുന്നു. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫിനകത്തും പ്രത്യേകിച്ച് കോണ്‍ഗ്രസിനകത്തും ഉണ്ടായിട്ടുള്ള പിണക്കങ്ങള്‍ കൂടുതല്‍ ശക്തമായി പുറത്തുവരുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
ശശി തരൂരും കെ മുരളീധരനും തമ്മിലുള്ള വാക് പോര് അതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
















Discussion about this post