കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ നാലുദിവസത്തിനിടെ 3000ത്തോളം രൂപയുടെ വർദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 74,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വര്‍ധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
കഴിഞ്ഞ ദിവസം പവന് പവന് 1560 രൂപ വര്‍ധിച്ചിരുന്നു. 74,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരുപവൻ്റെ വില. ഇതോടെ ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് സ്വര്‍ണവില തിരുത്തിയിരുന്നു.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണം. വരും ദിവസങ്ങളിലും സ്വർണവില ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.















Discussion about this post