തിരുവനന്തപുരം: നാലാം ക്ലാസുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ നേമത്ത് ആണ് സംഭവം. ശ്യാം-രേഖ ദമ്പതികളുടെ മകൾ അഹല്യയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിലുള്ള ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്. വീട്ടിലെ ഫാനില്‍ തുണി കെട്ടി മേശയില്‍ കയറി നിന്ന് കുരുക്ക് കഴുത്തിലിട്ടതാകാമെന്നാണ് പൊലീസിന്റെ നിഗമനം
കുട്ടിയുടെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. ഇന്ന് രാവിലെ അമ്മ ആശുപത്രിയിലേക്ക് പോകാനിറങ്ങിയപ്പോള്‍ കുട്ടി ഒപ്പം വരുന്നുവെന്ന് പറഞ്ഞ് വാശി പിടിച്ചിരുന്നു.
എന്നാൽ പറ്റില്ലെന്ന് പറഞ്ഞ് അമ്മ കുട്ടിയെ വഴക്ക് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന.
















Discussion about this post