എറണാകുളം: രാഹുല്‍ മാങ്കൂട്ടത്തില്‍ പി വി അന്‍വറിനെ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടത് തെറ്റായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
അന്‍വര്‍ അടഞ്ഞ അധ്യായമാണെന്നും അൻവറുമായി ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും രാഹുല്‍ ചെയ്തത് തെറ്റാണ്, അതിൽ വിശദീകരണമെന്നും ചോദിക്കില്ലെന്നും സതീശൻ പറഞ്ഞു.
രാഹുലിനെ താന്‍ ശാസിക്കും. സ്ഥാനര്‍ത്ഥിയെ തള്ളിപറഞ്ഞ ഒരാളുമായി യുഡിഎഫ് ഒത്തുതീര്‍പ്പില്ലെന്നും യുഡിഎഫിന്‍റെ അഭിമാനം വിട്ടുകളഞ്ഞുള്ള ഒരു നടപടിക്കുമില്ലെന്നും സതീശന്‍ വ്യക്തമാക്കി.















Discussion about this post