പാലക്കാട്: പാലക്കാട് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ. കോങ്ങാട് ആണ് സംഭവം.
കണ്ണമ്പരിയാരം സ്വദേശി സുനില്‍ (30), തൃശ്ശൂര്‍ ഐക്കാട് സ്വദേശിനി സരിത (30) എന്നിവരാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്.
കാറ്ററിങ്ങ് സ്ഥാപനത്തിന്റെ മറവിലായിരുന്നു ലഹരി വില്‍പന. ഒരുമിച്ച് പഠിച്ച സുനിലും സരിതയും ചേർന്ന് ഒരു വര്‍ഷമായി കോങ്ങാട് ടൗണില്‍ കാറ്ററിങ് സ്ഥാപനം തുടങ്ങിയിട്ട്.
ഇവര്‍ ബംഗളൂരുവില്‍ നിന്ന് ലഹരി എത്തിക്കുന്നതായ വിവരം പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ബംഗളൂരുവിലേക്ക് പോയ വിവരവും പൊലീസിന് ലഭിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ട് ഇരുവരും തിരിച്ചെത്തിയപ്പോഴാണ് പൊലീസ് കൈയ്യോടെ പിടികൂടിയത്. കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവില്‍ വാടകക്കെടുത്ത വീട്ടിലായിരുന്നു ലഹരി ഇടപാട്. പാലക്കാട് തൃശൂര്‍ ജില്ലയ്ക്ക് പുറമേ എറണാകുളത്തും ഇവര്‍ക്ക് ചില്ലറ വില്‍പ്പനക്കാരുണ്ട് എന്നാണ് പൊലീസ് പറയുന്നത്.
















Discussion about this post