പാലക്കാട്: മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് അമ്മയെ കമ്പി കൊണ്ട് ആക്രമിച്ച മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്നിമാരി സ്വദേശി ജയപ്രകാശിനെയാണ്(48) പൊലീസ് അറസ്റ്റ് ചെയ്തത്. ജയപ്രകാശിന്റെ ആക്രമണത്തിൽ രണ്ട് കൈകൾക്കും തലയ്ക്കും ഗുരുതരമായി അമ്മയ്ക്ക് പരിക്കേറ്റു. അമ്മ കമലാക്ഷിയെ(72) തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് മകനെ അറസ്റ്റ് ചെയ്തു.
















Discussion about this post