തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോയ കെഎസ്ആര്‍ടിസി സിഫ്റ്റ് സൂപ്പര്‍ഫാസ്റ്റ് ബസിലെ ഡ്രൈവറെ ഫോണില്‍ സംസാരിച്ചതിന് സസ്‌പെന്‍ഡ് ചെയ്തു. താമരശ്ശേരി ചുരം കയറുമ്പോളായിരുന്നു ഡ്രൈവര്‍ ഫോണില്‍ സംസാരിച്ച് അപകടകരമായ രീതിയില്‍ ബസ് ഓടിച്ചത്.
ബസിലെ ഒരു യാത്രക്കാരനാണ് മൊബൈല്‍ ഫോണില്‍ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തത്.
തിരുവനന്തപുരം സെന്‍ട്രല്‍ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതെന്ന് കെ എസ് ആര്‍ ടി സി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
Discussion about this post