കോഴിക്കോട്: കേരളത്തിൽ മഴ ശക്തമായിരിക്കുകയാണ്. നദികളിലെ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ് ദുരന്ത നിവാരണ അതോറിറ്റി.
കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ മണിമല, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, വയനാട് ജില്ലയിലെ കബനി എന്നീ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.
അതിനാൽ നദി കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം നൽകി.സംസ്ഥാന ജലസേചന വകുപ്പിന്റെ കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കൊള്ളിക്കല്‍ സ്‌റ്റേഷന്‍) നദിയില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം (മൈലാംമൂട് സ്‌റ്റേഷന്‍), പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ട്രവ്രള്ളംകുളം സ്‌റ്റേഷന്‍), കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കുന്നമംഗലം സ്‌റ്റേഷന്‍), വയനാട് ജില്ലയിലെ കബനി (കാക്കവയല്‍, മുത്തങ്ങ സ്‌റ്റേഷന്‍) എന്നീ നദികളില്‍ മഞ്ഞ അലര്‍ട്ടും നിലനില്‍ക്കുന്നു.
















Discussion about this post