തിരുവവന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം
കഴക്കൂട്ടം സ്വദേശിയായ 26കാരന്‍ മണ്‍വിള പൂവാലിയില്‍ വീട്ടില്‍ അനൂജിനെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പീഡനത്തിന് ഇരയായ യുവതി അനൂജിനെതിരെ തുമ്പ പോലീസില്‍ പരാതി നല്‍കിയത്.
വിദേശത്തായിരുന്ന പ്രതിയുടെ വിവാഹം കുറച്ചുനാള്‍ മുമ്പ് മറ്റൊരു യുവതിയുമായി നടന്നിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചു വെച്ചാണ് അനൂജ് പരാതിക്കാരിയായ യുവതിയുമായി അടുക്കുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം പ്രണയമായി മാറി. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി വിവാഹകാര്യം പറഞ്ഞതോടെ അനൂജ് ഒഴിഞ്ഞ് മാറി. ഇതോടെയാണ് യുവതി ചതി മനസിലാക്കിയത്. പിന്നാലെ യുവതി തുമ്പ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് കഴക്കൂട്ടത്ത് വച്ചാണ് പ്രതി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അനൂജിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.














Discussion about this post