കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പുതിയ സ്റ്റാൻഡിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് ചുറ്റുമുള്ള മറ്റു സ്ഥാപനങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു.പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീ പിടിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം, നിലവിൽ ആളപായമില്ല. പുക ഉയർന്നപ്പോൾ തന്നെ കടയിൽ നിന്ന് ആളുകൾ മാറിയതോടെ വൻ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.














Discussion about this post