തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഐ ഫോണ്‍ മോഷ്ടിച്ച രണ്ടുപേരെയും, മോഷ്ടിച്ച ഫോണ്‍ വാങ്ങിയ കടയുടമയെയും അറസ്റ്റ് ചെയ്തു. മോഷണം നടത്തിയ തളിക്കുളം വടക്കേഭാഗം കൈതിക്കല്‍ കല്ലിങ്കല്‍ ബതീഷ്, ഇരിങ്ങാലക്കുട കരുവന്നൂര്‍ ബംഗ്ലാവ് വെള്ളാനി വീട്ടില്‍ മണികണ്ഠന്‍എന്നിവരും മോഷണമുതല്‍ വാങ്ങിയ കേസില്‍ ചാവക്കാട്ടെ കടയുടമ ബ്ലാങ്ങാട് കുറ്റിക്കാട്ടില്‍ വീട്ടില്‍ ഹുസൈനെയുമാണ് അറസ്റ്റുചെയ്തത്.
തമിഴ്നാട്ടില്‍ താമസിക്കുന്ന നോര്‍ത്ത് പറവൂര്‍ സ്വദേശിനി ജിനി, ബസ് സ്റ്റാന്‍ഡില്‍ ചാര്‍ജ് ചെയ്യാനായി വെച്ചിരുന്ന വിലകൂടിയ ഐ ഫോണാണ് തിങ്കളാഴ്ച മോഷ്ടിച്ചത്. ബസ് സ്റ്റാന്‍ഡിലെ സിസിടിവി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
60000 രൂപയിലേറെ വിലമതിക്കുന്ന ഐ ഫോണ്‍ ചാവക്കാട്ടെ മൊബൈല്‍ കടയില്‍ 2000 രൂപക്കാണ് പ്രതികള്‍ വിറ്റത്. ഫോണിന്റെ ലോക്ക് തുറന്ന് കടയുടമ വില്‍പനക്ക് വെച്ചിരിക്കെയാണ് പൊലീസ് ഫോണ്‍ കണ്ടെടുത്തത്.
















Discussion about this post