ആലപ്പുഴ: സംസ്ഥാനത്ത് കോളറ ബാധിച്ച് വീണ്ടും മരണം. ആലപ്പുഴയിൽ ആണ് സംഭവം. ചികിത്സയിലായിരുന്ന തലവടി സ്വദേശി പി ജി രഘു ആണ് മരിച്ചത്.
48 വയസ്സായിരുന്നു.ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്.
ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നാണ് രഘുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു.
അതേസമയം, രഘുവിന്റെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. പ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. രോഗിയുമായി സമ്പര്‍ക്കത്തിലായവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.















Discussion about this post