തൃശൂര്‍: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചത് നാട്ടുകാരായ മൂന്ന് യുവാക്കളാണെന്ന് പോലീസ്. സംഭവത്തിൽ ദുരൂഹതയില്ലെന്നും പോലീസ് പറഞ്ഞു.
ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നും സ്വന്തം വീടിന് മുന്നില്‍ വച്ചാണ് കൂട്ടുകാര്‍ക്കൊപ്പം പടക്കം പൊട്ടിച്ചതെന്നുമാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി.
പൊട്ടിത്തെറി ശബ്ദം കേട്ട് പൊലീസ് എത്തിയതോടെ പേടിച്ച് മിണ്ടാതിരിക്കുകയായിരുന്നെന്നും യുവാക്കള്‍ പറഞ്ഞു. അതേസമയം, അലക്ഷ്യമായി പടക്കം പൊട്ടിച്ചതിന് കേസ് എടുത്തതിന് ശേഷം യുവാക്കളെ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു.
Discussion about this post