കൊല്ലം: സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ച് നല്‍കുന്ന സംഘത്തിലെ യുവാവ് പിടിയിൽ. കൊല്ലത്ത് ആണ് സംഭവം.വാടി സ്വദേശി നിഥിന്‍(21) ആണ് പിടിയിലായത്.
കൊല്ലം വെസ്റ്റ് പൊലീസാണ് യുവാവിനെ പിടികൂടിയത്. വിദ്യാര്‍ത്ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്ക് കഞ്ചാവും മയക്ക് മരുന്നും നല്‍കി ലഹരിക്ക് അടിമയക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
അതേസമയം, സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് വിതരണ സംഘത്തിലെ മറ്റ് കണ്ണികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ വ്യാപിപ്പിച്ചു.















Discussion about this post