ഹരിപ്പാട്: ആലപ്പുഴയിൽ യുവതിയെയും മകളെയും കുത്തിപ്പരിക്കേല്പിച്ച പ്രതിയെ പൊലീസ് പിടികൂടി. തൃക്കുന്നപ്പുഴ പതിയാങ്കര തറയിൽ മോനിഷ് (46) ആണ് പിടിയിലായത്.
വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് മോനിഷിനെതിരെ കേസെടുത്തത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം. യുവതിയുടെ വീടിന് സമീപം ചെന്ന് ഇയാൾ ശല്യപ്പെടുത്തിയിരുന്നു. തുടർന്ന് യുവതി മകളുമായി തൃക്കുന്നപ്പുഴ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകി മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.
മോനിഷ് യുവതിയെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. കാലിൽ കുത്തേറ്റ യുവതിയെ വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മകൾക്ക് കൈയിൽ പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
















Discussion about this post