മലപ്പുറം: പ്ലസ് ടു പരീക്ഷക്കിടെ വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞു വെച്ച സംഭവത്തില്‍ ഇന്‍വിജിലേറ്റര്‍ക്കെതിരെ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. ഇന്‍വിജിലേറ്ററെ പരീക്ഷാ നടപടികളില്‍ നിന്ന് പുറത്താക്കി. പരീക്ഷാ കമ്മീഷണര്‍ മാണിക്ക് രാജാണ് ഉത്തരവിറക്കിയത്.
സംഭവത്തില്‍ മലപ്പുറം RDD സംസ്ഥാന DGE ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മലപ്പുറം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പിഎം അനിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്‍വിജിലേറ്റര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ തീരുമാനിക്കും.
Discussion about this post