കണ്ണൂര്‍: 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലാണ് സംഭവം. പോക്‌സോ ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിന്‍ എന്ന 23 കാരിയാണ് പിടിയിലായത്. പലതവണ യുവതി
പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
അധ്യാപകര്‍ക്ക് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയിരുന്നു. തുടർന്ന് രക്ഷിതാക്കളെയും ചൈല്‍ഡ് ലൈന്‍ അധികൃതരേയും വിവരമറിയിച്ചു. കുട്ടിക്ക് കൗണ്‍സിലിങ് നല്‍കി.
കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് വിവരം പൊലീസിന് കൈമാറുകയും യുവതിക്കെതിരെ കേസെടുക്കുകയുമായിരുന്നു.
അതേസമയം, മുമ്പും സമാനമായ കേസില്‍ യുവതി പ്രതിയായിരുന്നതായിട്ടാണ് സൂചന.
















Discussion about this post