വയനാട്: ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. വയനാട് ജില്ലയിലെ മേപ്പാടിയിലാണ് സംഭവം.
സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവർ മേപ്പാടി സ്വദേശി ഫൈസലാണ് മരിച്ചത്.
അപകടത്തിൽ അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post