ദുബായ് : ജന്മദിനത്തിൽ 45കാരനെ തേടിയെത്തി ഭാഗ്യദേവത. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ തമിഴ്‌നാട് സ്വദേശിയായ സുരേഷ് പാവയ്യയ്ക്ക് സമ്മാനമായി കിട്ടിയ കോടികളാണ്.
ഏഴു കോടി രൂപ (30 ലക്ഷം ദിർഹം) ആണ് സുരേഷിന് സമ്മാനമായി ലഭിച്ചത്. ഡ്രീം ദുബായുടെ ഷോപ്പ് ആൻഡ് വിൻ എന്ന നറുക്കെടുപ്പിലാണ് സുരേഷിന് സമ്മാനം ലഭിച്ചത്.
സുരേഷ് മുൻപ് പലതവണ നറുക്കെടുപ്പുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ജന്മദിനത്തിലെ നറുക്കെടുപ്പിൽ ഭാഗ്യമുണ്ടാകുമെന്ന് കരുതിയതായി സുരേഷ് പ്രതികരിച്ചു.
യുഎഇയിൽ 2006 മുതൽ ജോലി ചെയ്യുകയാണ് സുരേഷ്. ഈ സമ്മാനത്തുക ടെക്നിക്കൽ സർവീസ് ബിസിനസ് തുടങ്ങാൻ ഉപയോഗിക്കാനാണ് സുരേഷ് തീരുമാനിച്ചിരിക്കുന്നത്.














Discussion about this post