കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുവാവിനെ കുവൈത്തിലെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് കിനാനൂർ പരപ്പ സ്വദേശി കൊച്ചുവീട്ടിൽ ആദർശ് രാജുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
29 വയസ്സായിരുന്നു. വ്യാഴാഴ്ച രാത്രി സഅദ് അബ്ദുള്ള സിറ്റി പ്രദേശത്തെ സ്വദേശിയുടെ വീട്ടിലാണ് ആദർശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടുമാസം മുൻപാണ് ആദർശ് കുവൈത്തിലെത്തിയത്.
കൊച്ചുവീട്ടിൽ രാജു ബിന്ദു എന്നിവരുടെ മകനാണ്. അവിവാഹിതനാണ്.മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ കാസർഗോഡ് ജില്ലാ അസോസിയേഷൻ (KEA)ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Discussion about this post