കൊച്ചി: ആശുപത്രി വിട്ടതിന് പിന്നാലെ പൊതുരംഗത്തേക്ക് തിരിച്ചെത്തി ഉമാ തോമസ് എംഎല്‍എ. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഭാഗങ്ങളിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുവെന്നും രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ സമാന്തര റോഡുകളുടെ നിർമാണം നടത്തണമെന്നും ആവശ്യപ്പെട്ട് ഉമാ തോമസ് എംഎൽഎ മുഖ്യമന്ത്രിക്ക് കത്ത് നൽകി. നേരത്തെ, കൊച്ചി മെട്രോ എം.ഡി ഉൾപ്പെടെ വിവിധ അധികാരികൾക്ക് കത്തുകൾ നൽകിയിരുന്നെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും എം.എൽ.എ പരാതിയിൽ വ്യക്തമാക്കി.
Discussion about this post