കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ പ്രാഥമിക വിവര ശേഖരണം തുടങ്ങി ക്രൈംബ്രാഞ്ച്. ജില്ലകളിലെ പരാതികള്‍ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് അന്വേഷിക്കുന്നത്.
ഓരോ ജില്ലകളില്‍ നിന്നും വന്ന പരാതികള്‍ പരിശോധിച്ച ശേഷം മൊഴിയെടുക്കേണ്ടവരുടെ വിശദമായ പട്ടിക തയാറാക്കും. തുടര്‍ന്നാകും അന്വേഷണത്തിലേക്ക് കടക്കുക.
മുഖ്യപ്രതി അനന്തുവിന്റെ ബാങ്ക് അക്കൗണ്ടുകളുടെ പരിശോധനയും അന്വേഷണ സംഘം തുടങ്ങി. പ്രാഥമിക പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്കായിരിക്കും റിമാന്‍ഡിലുള്ള അനന്തുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുക.
Discussion about this post