കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് കോളേജില്‍ റാഗിംഗ് നടത്തിയ 5 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്ഷന്. സാമുവല്‍ ജോണ്സണ്, എന്‍ എസ് ജീവ, കെ പി രാഹുല്‍ രാജ്, സി റിജില്‍ ജിത്ത്, വിവേക് എന്‍പി എന്നിവര്‍ക്കെതിരെയാണ് നടപടി.
ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. ആന്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിന്‍സിപ്പാള്‍ നടപടി എടുത്തത്.
സംഭവത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥകളെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ മൂന്ന് മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
Discussion about this post