കാസർകോട്: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകർ തമ്മിൽ കൂട്ടത്തല്ല്. കാസര്‍കോട് ചിത്താരിയിലാണ് സംഭവം. ചിത്താരി ഹസീന സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലിനിടെയാണ് കൂട്ടത്തല്ല് ഉണ്ടായത്.
രണ്ട് പേര്‍ക്ക് പരിക്കേറ്റു. തെക്കുംപുറം സ്വദേശി റാഫി, ബാസിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ പൂച്ചക്കാട് ഒരു വീടിന് തീയിട്ടു. പൂച്ചക്കാട് റഹ്മത്ത് റോഡിലെ കെഎം ഫൈസലിന്റെ വീടിനാണ് ഒരു സംഘം തീയിട്ടത്.
രണ്ട് ബൈക്കുകളില്‍ എത്തിയ സംഘം പെട്രോള്‍ ഒഴിച്ച്
വീടിന് തീയിടുകയായിരുന്നു. ഫുട്ബോൾ മത്സരത്തിലെ വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്റെ ആരാധകർ കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദിച്ചുവെന്നാണ് പരാതി.
വാക്ക് തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നുവെന്ന് ആണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്തു.
Discussion about this post