തൃശൂർ: അറസ്റ്റിലായ യൂട്യൂബർ മണവാളൻ എന്നറിയപ്പെടുന്ന മുഹമ്മദ് ഷഹീൻഷാ റിമാൻഡിൽ. പോലീസുകാർ നോക്കിനിൽക്കെ മണവാളനും സംഘവും
റീല്‍സെടുത്തും ആഘോഷമാക്കിയുമാണ് ജില്ലാ ജയിലില്‍ പ്രവേശിച്ചത്.
കേരളവര്‍മ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിന് പിന്നാലെ 10 മാസമായി ഒളിവിലായിരുന്നു മണവാളൻ. കുടകിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
കുടകില്‍ നല്ല ക്ലൈമറ്റായതിനാല്‍ ട്രിപ്പ് പോയതാണെന്നായിരുന്നു പൊലീസ് സ്റ്റേഷനിൽ വച്ച് പരിഹാസത്തോടെ പറഞ്ഞത്. ‘ഒന്നൂടി പറഞ്ഞൊ.. ശക്തമായി തിരിച്ചു വരും’ എന്നായിരുന്നു ജയില്‍ കവാടത്തില്‍ ചിത്രീകരിച്ച റീല്‍സില്‍ പറഞ്ഞത്.
ആഹ്ലാദ പ്രകടനം നടത്തിയും സുഹൃത്തുക്കള്‍ക്കു നേരേ കൈവീശിയും തലയില്‍ കൈവച്ച് ചിരിച്ചുമായിരുന്നു റീൽസ് ചിത്രീകരിച്ചത്. പൊലീസ് വിലക്കിയിട്ടും വിഡിയൊ ചിത്രീകരണം തുടര്‍ന്നു.
















Discussion about this post